Sunday, September 26, 2010

കാത്തിരിപ്പു നിന്നെ ഞാന്‍ !!

മഴ നനഞ്ഞ സന്ധ്യയിലോ
പുലര്‍കാല മഞ്ഞിലോ
ഒരു നീല ശലഭമായി
നീയെന്‍ അരുകില്‍വന്നൂ.....
       ഒരു ചുവന്ന റോസാ പൂവായി
       ഞാന്‍ വിരിഞ്ഞു വിടര്‍ന്നപോള്‍ 
       എന്തേ നീ  വരാന്‍ മറന്നു ശലഭമെ.. 
       പയൂ എന്‍ പ്രിയ ശലഭമെ..
എന്നിലൂറും തപ്ത നിശ്വാസങ്ങള്‍,
നിനക്കു  കേള്‍ക്കാമോ പിന്നെ
പൂജക്കെടുക്കാത്ത പൂവിന്‍ കരച്ചിലും ..
എങ്കിലും നിന്നെ കണ്ടു ഞാന്‍ മോഹിക്കയായ്...
          നിന്‍ ധര്‍മം തേനെടുക്ക മാത്രമല്ലെല്ലോ 
         പൂക്കളില്ലെല്ലാം  പോയി              
          കായയും വിത്തും ഒരുക്കലല്ലെ..
          എന്നിലെ പൂവിനെ കാണുമോ നീ ......

4 comments: